തിരുവനന്തപുരം: തമ്പാനൂരിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രാജാജി നഗർ സ്വദേശി സൂരജാണ് അറസ്റ്റിലായത്.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. റോഡിൽ ബഹളമുണ്ടാക്കിയ യുവാക്കളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം മർദിക്കുകായിരുന്നു.
ഒളിവിൽ പോയ അഭിരാം, സിബിൻ എന്നിവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.